അടിച്ച സമ്മാനം കൈരളിയും ശാന്തിമഠവും തരുന്നില്ലെന്ന് പറഞ്ഞ് തങ്കമ്മ പത്ര സമ്മേളനം നടത്തുകയും ആ പത്ര സമ്മേളനത്തിന്‍റെ വാര്‍ത്ത മാധ്യമങ്ങള്‍ പൂഴ്ത്തി വെച്ചു എന്ന് പറഞ്ഞ് നിങ്ങള്‍ ഈ മെയില്‍ അയക്കുകയും ഞാന്‍ ബ്ലോഗ് എഴുതുകയും ചെയ്തത് വെറുതെ ആയി എന്നാണിപ്പോള്‍ കേള്‍ക്കുന്നത്. ടാക്സ് അടക്കാന്‍ പണം ഇല്ലാതെ വില്ല "കിട്ടി കിട്ടിയില്ല" എന്ന മനോവിഷമത്തില്‍ തങ്കമ്മ നമ്മെയൊക്കെ സുന്ദരമായി പറ്റിക്കുകയായിരുന്നു എന്നാണു കൈരളി പറയുന്നത്. എനിക്ക് തന്നെ പത്തിരുപത് പേരെങ്കിലും "തങ്കമ്മയുടെ നിവേദനം" അയച്ചിട്ടുണ്ട്. കൈരളിയുടെ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയത് കുറച്ച് ദിവസത്തേക്കെങ്കിലും മലയാളികളെ മുഴുവന്‍ കണ്ണ് പോട്ടന്മാരാക്കിയ ഈ അന്ധ കുടുംബത്തിനു മുപ്പത്തി അഞ്ചു ലക്ഷത്തിന്‍റെ വില്ലയല്ല കൂര്‍ത്ത വില്ല് കൊണ്ടുള്ള കുത്താനു കിട്ടേണ്ടത് എന്നാണ്. കൈരളിയുടെ കുറിപ്പ് ചുവടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്കും വായിക്കാം.
http://www.kairalitv.in/TV/kairalisays.asp
Showing posts with label kairali. Show all posts
Showing posts with label kairali. Show all posts
Friday, 1 October 2010
Friday, 20 August 2010
കൈരളി കണ്ടെത്തിയ മുസ്ലിം പണ്ഡിതര്‍

"മദനിയുടെ അരസ്റ്റ്, മുസ്ലിം പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കണ്ടു, പണ്ഡിതരും ലീഗും രണ്ടു തട്ടില്‍, മദനി വിഷയത്തില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുന്നു"സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ ഇടതടവില്ലാതെ കൈരളിയുടെ ഫ്ലാഷ് ന്യൂസ് ആയി വന്ന വാര്‍ത്തയാണിത്. പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കാണുന്നത് ശരി. അവരെന്തിനാ ലീഗിന്‍റെ മേക്കിട്ട് കയറുന്നത് എന്നായിരുന്നു എന്‍റെ ചിന്ത. "കോട്ടക്കല്‍ കഷായം സമുദായത്തിന് ഗുണം ചെയ്യുമെന്ന്" എനിക്ക് എസ് എം എസ് അയച്ച രിസാല സ്റ്റടി സര്‍ക്കിളുകാരന്‍ മുഹമ്മദലി സഖാഫിയെ വിളിച്ച് വാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചു. അദ്ദേഹം അങ്ങനെ ഒരു വിഷയമേ അറിഞ്ഞിട്ടില്ല.പിറ്റേന്നത്തെ പത്രം കണ്ടപ്പോഴാ ഞാന്‍ ശരിക്കും ഞെട്ടിയത്. കൈരളി കണ്ടെത്തിയ പണ്ഡിത സഭയിലെ സീനിയര്‍ മുസ്ലിം പണ്ഡിതര്‍ ഭാസുരേന്ദ്ര ഭാനുവും, നീല ലോഹിത ദാസ നാടാരും ആണെന്ന് പത്രങ്ങളില്‍ ഫോട്ടോ സഹിതം അച്ചടിച്ച് വന്നിരിക്കുന്നു. സംയുക്ത സംഘടനാ പ്രധിനിധി സംഗം മുഖ്യ മന്ത്രിക്കു നിവേദനം നല്‍കി തിരിച്ചു വരുന്നു എന്ന അടിക്കുരുപ്പോടെയാ വഴിത്തിരിവ് പത്രമടക്കം ഫോട്ടോ കൊടുത്തിരിക്കുന്നത്.എന്നിട്ടും എനിക്ക് കണ്ഫ്യുഷന്‍ മാറുന്നില്ല. കൈരളി അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ വെറുതെ ഒരു പുളു അടിക്കുമോ? കഴിഞ്ഞ പൊന്നാനി പാര്‍ലിമെന്റ് യുദ്ധ സമയത്ത് ഭാനുവും, നാടാരും പൊന്നാനിയില്‍ തംബടിച്ചപ്പോള്‍ ഏതെങ്കിലും കേരള വിമന്‍സ് ഫ്രെണ്ടുകാര്‍ ഇവരെ ലവ് ജിഹാദ് നടത്തി ശഹാദത് ചൊല്ലിച്ചിട്ടുണ്ടാവുമോ?അങ്ങനെ ആവുമെന്ന് കരുതി സമാധാനിക്കാമെന്ന് വെച്ചപ്പോള്‍, നാടാര്‍ മായാവതി ചേച്ചിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നമ്മുടെ തരൂരിനെതിരെ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നു എന്ന് എന്‍റെ റൂമിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഓര്‍മിപ്പിച്ചു. അതോടെ ആ ആലോചനയുടെ സ്കോപ്പും പോയി. ഞാന്‍ വാര്‍ത്ത തീര്‍ത്തും വായിച്ചു . ജൂനിയര്‍ പണ്ഡിതരായി അഡ്വക്കേറ്റ് സിറാജ് (P.D.P ),കെ എ ഷഫീക് (സോളിഡാരിറ്റി) മുഹമ്മദ് അസ്ലം (S.I.O ) എന്നിങ്ങനെ എട്ടുപേര്‍ വേറെയും. എല്ലാം കൊണ്ടും കുശാല്‍. ഒറ്റ വാര്‍ത്ത കൊണ്ട് കേരള മുസ്ലിം സമുദായത്തിന് ഒരുകൂട്ടം പണ്ഡിതരെ തന്ന കൈരളി നീണാള്‍ വാഴട്ടെ.
പിന്‍കുറിപ്പ്: കൈരളിയിലെ മാധ്യമ ലോകം പരിപാടി ഭാസുരേന്ദ്ര ഭാനു മൌലവി തുടര്‍ന്നും അവതരിപ്പിക്കുന്നതാണ്.
Subscribe to:
Posts (Atom)