Sunday, 6 March 2011

നാദാപുരം സ്ഫോടനം; വസ്തുത അറിയണം


അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍  വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്. 
അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി. 
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി  12നും പുലര്‍ച്ചെ  4നും ഇടക്ക്   17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!! 


അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ  ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച്  വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ  "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

 ആക്രമിക്കപ്പെട്ട  വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം 
അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
 കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട്  വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

 കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന്  ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
 കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.

39 comments:

 1. Priya Sahodharanu Nanni ,,,, Nadha Purathinte Mannil Polinha Jeevanukal Avarume Mannil Swairya Jeevitham Nashichappol .... Avarude Sampathinu Surakshithathwam Nashtappettappol ... Avarude Sahodhaiyude Manam nashtappedunna Avasthayilekkethumennu Thonniyappol Undaya Swabhavika Prathikaranamanennu Manassilakki Thannathinu ..........

  ReplyDelete
 2. pacha nunakalum paathi nunakalum kalppitha kadhakalumaayi nadaapurathu anchu per bomb potti maricha sambhavathe nyaayeekarikkan, maruvaayanakkaarante paazhshramam.
  Let me ask you one question: Do you agree with the stand taken by IUML with respect to this incident?

  ReplyDelete
 3. hahahhah anthamaaya prasthaana sneham

  ReplyDelete
 4. Assalamualikum. priya suhrthea thangalk abinandanagal.bomum ayudavum kudil vyavasya makiyavar .ath oru vebagathente mele prayogikumbol neethi ndappakenda gevermentum police um avark othasha cheyth kodukumbol praderodikukkayallade margamella.praderoda orikkalum abaradamalla.marana pettupoya 5 perkum allahu shahedente kuly nalki avare swargathil akumaragatte...

  ReplyDelete
 5. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നാദാപുരത്ത്കാര്‍ അനുഭവിക്കുന്ന പോലെ പ്രയാസപ്പെദുമ്പോള്‍ ഒന്ന് കണ്ണുരുട്ടുമ്പോഴേക്കും അതില്‍ തീവ്രവാദം കണ്ടു കാടിളക്കുന്നവരാണ് നാദാപുരത്തെത്തുമ്പോള്‍ എല്ലാം മറന്നു മൌനാനുവാദം നല്‍കുന്നത്.
  ഇന്ത്യന്‍ ചോറ്റുപട്ടാളം കാശ്മീരിലെ പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു നദികളില്‍ എറിയുമ്പോള്‍ അവരുടെ ബന്ധുക്കളും സ്വാഭാവികമായി പ്രതികരിചാല്‍ അത് തീവ്രവാദം!! വ്യാജ ഏറ്റുമുട്ടലുകള്‍, സ്ഫോടനങ്ങള്‍ നടത്തി വര്‍ഷങ്ങളോളമായി ചെയ്ത തെറ്റ് എന്താണെന്ന് പോലും അറിയാതെ, കുറ്റപത്രം പോലും കിട്ടാതെ ജയിലില്‍ കിടക്കുന്ന നൂറുകണക്കിന് മുസ്ലിം യുവാക്കള്‍ക്ക് വേണ്ടി ശബ്ദിച്ചാല്‍ അതും തീവ്രവാദം.
  അളമുട്ടിയാല്‍ ചേരയും കടിക്കും അത് നാദാപുരത്ത് മാത്രം ഹലാലാകുന്നതെങ്ങിനെ?
  അതാണ്‌ എനിക് ഈ വിഷയത്തിലുള്ള എതിര്‍പ്പ്‌ ഞാന്‍ പത്രത്തിലൂടെയും ബ്ലോഗിലൂടെയും എഴുതിയത്.

  ReplyDelete
 6. ഈ കുളിപ്പുരയില്‍ മാത്രമല്ല പരിസര പ്രദേശങ്ങളില്‍ മുഴുവന്‍ എല്ലാവരും നഗ്നരാണ്. ബോംബു കൊണ്ട് ജീവിതം തകര്‍ക്കുന്നവര്‍..
  മറുവായന നന്നായി...തീഷ്ണമായ യാഥാര്‍ത്യങ്ങള്‍!

  ReplyDelete
 7. അക്രമത്തെ അക്രമം കൊണ്ട് നേരിടുക എന്നത് മുസ്ലിം ലീഗ് പോലുള്ള ഒരു രാഷ്ട്രീയ സാമുദായിക സംഘടനയ്ക്ക് ഒരിക്കലും ചേര്‍ന്നതല്ല .. അങ്ങിനെആവുമ്പോള്‍ പ്രതിരോധ സേനകള്‍ എന്നാ നിലയില്‍ ആവിര്‍ഭവിച്ച പുതു സംഘടനകളെ എന്ത് അടിസ്ഥാനത്തില്‍ നമുക്ക് എതിര്‍ക്കാം ?? അക്കൂട്ടരും നാമും തമ്മില്‍ എങ്ങിനെ നമുക്ക് വ്യത്യസ്തത കാണിക്കാം ... ഇതൊക്കെ എന്റെ വീട്ടില്‍ ഒരു ബോംബ്‌ വീഴും വരെ എങ്കിലും എനിക്ക് പറയാം എന്ന് തോന്നുന്നു ...

  പോംവഴി നമ്മുടെ വോട്ടുകള്‍ ; നമ്മുടെ ഭരണാധികാരികള്‍ തീരുമാനിക്കണം ....

  ReplyDelete
 8. nyoonapakshathe akramichu sambathu kollayadikkukayenna thanthram cpm nadapurathu mumbe thudakkam kurichathanu..athu eppol malabarinte pala bhagathum nadathikondrikkunnu..athokke ekkalavum nokki nilkan oru muslim leagukaranum kazhiyilla..

  ReplyDelete
 9. കൈവെട്ടു കേസ്സ് മുതലെടുത്ത്‌ സമുദായത്തെ പേടിപ്പിച്ചും മോഹിപ്പിച്ചും കോട്ടക്കലില്‍ ഒത്തുകൂടിയവരുടെ ഭാഗത്ത്‌ നിന്നും നാദാപുരത്ത് നിത്യശാന്തി പുലരാന്‍വേണ്ട ഒരു ചലനവും ഇന്ന് വരെ കാണുന്നില്ല. കാരണം ഇവിടെ എന്ത് ചെയ്തു എന്നല്ല ആര് ചെയ്തു എന്ന് നോക്കിയാണ് തീവ്രവാദത്തിന്റെ ഹലാലും ഹറാമും തീരുമാനിക്കുന്നത്

  നാദാപുരത്തെ ഇരു സംഘടനകളും ബോംബു ഉണ്ടാക്കുന്നത് തലപ്പന്ത് കളിക്കാനല്ല സ്വന്ത അയല്‍വാസിയെ കൊല്ലാനാണ്. ന്യായീകരണം അളമുട്ടിയാല്‍ ചേരയും കടിക്കും അല്ലെങ്ങില്‍

  “ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം..”
  ഇത് തന്നെയല്ലേ പണ്ട്‌ മഅദനിയും പറഞ്ഞത് .. (ഒരു താരാട്ടു പാട്ടിന്റെ കഥ ഓര്‍ക്കുന്നില്ലേ)

  ReplyDelete
 10. ലീഗായാലും മാര്‍ക്സിസ്റ്റ് ആയാലും സമാധാനത്തോടെ ഉള്ളത് തിന്നു കിടന്നുറങ്ങാന്‍ കഴിയണം

  ReplyDelete
 11. അപ്പോള്‍ സി പി എം ബോംബ്‌ പ്രതിരോധിക്കാന്‍ ആണ് ലീഗ് ബോംബ്‌ ഉണടാക്കിയത് അല്ലെ. എന്നാല്‍ അത് തുറന്നു പറഞ്ഞു ആണത്തം കാണിക്കണമായിരുന്നു. മരിച്ചവര്‍ ലീഗുകാരല്ല എന്ന് പറഞ്ഞു. പിന്നെ ഈ പ്രതിരോധത്തെ ന്യയീകരിക്കുന്നതെന്തിനു. നിങ്ങളും എന്‍ ഡി എഫും തമ്മില്‍ ഇനി എന്ത് വ്യത്യാസം ? അവര്‍ RSS നെ പ്രതിരോധിക്കുന്നു. ലീഗ് CPM നെ പ്രതിരോധിക്കുന്നു. പ്രതിരോധം അപരാധമല്ല എന്ന എന്‍ ഡി എഫു കാമ്പയിന്‍ ലീഗുകാര്‍ നന്നായി ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ചു .

  ReplyDelete
 12. മുസ്ലിം ലീഗിന്റെ തീവ്രവാദ വിരുദ്ധ സംസാരം വെറും പൊള്ളയാണ്‌. ഈ മരണപ്പെട്ട 5 യൂത്ത് ലീഗുകാര്‍ ഉണ്ടാക്കിയ ബോംബ്‌ ആരുടെയൊക്കെയോ വീടുകളില്‍ കൊണ്ട് ചെന്നിടാനായിരുന്നില്ലേ. സി.പി.എമ്മുകാര്‍ ബോംബ്‌ ഉണ്ടാക്കുന്നു, അതുകൊണ്ട് ലീഗുകാര്‍ക്ക് ഉണ്ടാക്കി കൂടെ എന്നാണ് വാദം. ആര്‍.എസ്.എസ്സുകാര്‍ മുസ്ലിംകളെ വെട്ടുന്നു അതുകൊണ്ട് നമ്മളും വെട്ടണ്ടേ എന്ന് എന്‍.ഡി.എഫുകാര്‍ പറഞ്ഞപ്പോള്‍ - എന്തായിരുന്നു ലീഗിന്റെ നിലപാട്. സത്യത്തില്‍ അണികള്‍ സ്ഫോടനത്തെ ന്യായീകരിക്കുകയും നേതാക്കള്‍ ഒന്നുമറിയില്ലേ എന്ന ഭാവത്തില്‍ നടക്കുകയുമാണ്. ഹിഡന്‍ അജെണ്ടയുമായി എന്‍.ഡി.എഫുകാര്‍ നടന്നത് പോലെ. അതിനെയാണ് നാം എതിര്‍ക്കേണ്ടത് അല്ലാതെ കൊലക്ക് കോപ്പ് കൂട്ടുന്നവര്‍ക്ക് പ്രാര്‍ത്ഥന ചൊല്ലുകയല്ല.

  ReplyDelete
 13. punar vaayana
  http://www.madhyamam.com/news/54954/110305

  ReplyDelete
 14. നാദാപുരത്ത് കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്
  http://www.madhyamam.com/news/54954/110305

  ReplyDelete
 15. നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!

  ReplyDelete
 16. നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!

  ReplyDelete
 17. പ്രധിരോധം അപരാധമല്ല..! (ഷാജിയും, മുനീറും എന്ത് പറയുന്നു ആവോ? )

  ReplyDelete
 18. NADAPURATHU KAARYANGAL NANNAYI ARIYUNNAVAR UNDENNA KAARYAM MARAKKALLE SAHODARAA...1982 MUTHAL
  KALAAPAM ILLAATHAAKKAAN ORUPAADU SRAMANGAL NATATHIYA AALUKAL IPPOZHUM IVITEYUNDU. ERITHEEYIL ENNA OZHOCHU maruvaayanakkaaran ENTHAANU NETAAN POKUNNATHU. SATHYAM PARAYUKA ...MARICHUPOYAVAROTE AVAR BAAKKI VECHA JEEVITHANGALOTE NEETHI KAANIKKUKA.

  ReplyDelete
 19. ICE CREME KUNCHAPAYUDE KAYYILIRUNNU POTTIYA BOMB ICE CREME CASELE RAUFINTEYUM INDIAVISIONTEYUM VELIPEDUTHALILOODE MOODI VEKKAPETTA CASENTE CHURULAZHINCHAPPOL VEENIDATHU KIDANNURUNDA KUNHAPAYUM RANDATHANIYUM THATTIVITTA BOMBANU NADHAPURATHU POTTIYATHU THAKARNNATHU 5NUNAPAKSHA KUDUBANGALUM

  ReplyDelete
 20. അന്‍വര്‍ വെച്ച വെള്ളം ഈ അടുപ്പത്ത് തിളക്കില്ലെന്നു തോന്നുന്നു. നാദാപുരം സ്ഫോടനത്തിന് പിന്നില്‍ അന്തര്‍ദേശീയ തീവ്രവാദ ബന്ധം തിരയുന്നവരോട് അതിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയ ബന്ധം പോലുമില്ലെന്നും സാഹചര്യത്തിന്റെ ഒരു സൃഷ്ട്ടിപ്പ് മാത്രമാണ് സ്ഫോടനമെന്നും ഉറപ്പിച്ചു പറയുകയാണ്‌ മരുവായനക്കാരന്‍ ചെയ്തത്. കൈവെട്ടു ക്രിയക്ക് സാധുത പകരുന്ന മസ്അല ഇവിടെ തിരഞ്ഞിട്ടു കാര്യമില്ല.ഒരു കാര്യം കൂടി "ഒരുവനെ തന്നെ നിനച്ചിരുന്നാല്‍...വരുന്നതെല്ലാം അവനെന്നു തോന്നും"

  ReplyDelete
 21. ഹഫീസ് പ്രതിരോധം കണ്ടപ്പോള്‍ വായന നിര്‍ത്തിയതാവും. "അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം"
  ഇത് കൂടി വായിച്ചതിനു ശേഷമാവാമായിരുന്നു കമ്മന്റിടല്‍.

  ReplyDelete
 22. സമീര്‍ മുസ്ലിം ലീഗ് കമ്മറ്റി കൂടി തീരുമാനിച്ചു പോട്ടിച്ചതല്ല ഈ ബോംബ്‌. അവരുടെ അരിവോടയൂമല്ല.ക്ഷമയുടെ നെല്ലിപ്പടി കണ്ടവരുടെ ഒരു സ്വാഭാവിക പ്രധിഷേധ ശ്രമമായി മാത്രം കണ്ടാല്‍ മതി.

  ReplyDelete
 23. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

  ക്ഷമയുടെ നെല്ലിപ്പടി കണ്ടവരുടെ ഒരു സ്വാഭാവിക പ്രധിഷേധ ശ്രമമായി മാത്രം കണ്ടാല്‍ മതി.

  മരുവായനക്കാര്‍ന്റെ മേല്‍ വരികള്‍ക്ക് എന്റെ കയ്യൊപ്പ്.
  എന്റെ എല്ലാ വിധ പിന്തുണയും നാദാപുരത്ത്കാര്‍ക്ക് നല്‍കുന്നു . ഇനിയും ഇതുപോലെ കഴിയുന്നത്ര ബോംബുകള്‍ ഉണ്ടാക്കി CPM നെ പ്രതിരോധിക്കാനും അങ്ങിനെ വിജയം വരിച്ചു സ്വര്‍ഗത്തില്‍ പോകാനും പടച്ചവന്‍ സഹായിക്കട്ടെ.

  ReplyDelete
 24. സ്വയം ബലിയാടുകളാവുന്നതിലും നല്ലത് അക്രമത്തെ പ്രതിരോധിക്കുന്നതു തന്നെ. പ്രത്യേകിച്ച് ഭരണകൂടവും പോലീസും നീതിക്ക് എതിരാവുമ്പോൾ. നാദാപുരത്തിന്റെ മണ്ണും മനുഷ്യരും സ്വയം എരിതീയിൽ എടുത്ത് ചാടേണ്ടവരോ അക്രമിക്ക് തലനീട്ടേണ്ടവരോ അല്ല. അവരും ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയുള്ളവർ തന്നെ. പ്രസ്ഥാനങ്ങൾ മനുഷ്യ നന്മക്കുള്ളതാവണം. അല്ലാത്തപക്ഷം അവർ സമൂഹത്തിൽ നിന്നു അകറ്റി നിർത്തപ്പെടേണ്ടവർ തന്നെ.

  ReplyDelete
 25. നാടപുരത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയ ബ്ലോഗ്‌. കോഴിക്കോട്ടെ ശീതീകരിച്ച ഓഫീസില്‍ ഇരുന്നു നാദാപുരത്തെ കുറിച്ച് ഊഹങ്ങള്‍ വച്ച് പെനയുന്തുന്നവര്‍ക്ക് പലതും പറയാം. അവരൊക്കെ 2 വര്‍ഷമെങ്കിലും നാദാപുരം പ്രദേശത്ത് താമസിച്ചാല്‍, അവന്‍ ലീഗിനെ തളര്‍ത്താന്‍ എത്ര ത്തോളം സ്റ്റേജും പേജും ഉപയോഗിച്ച ആളാണെങ്കിലും, പേര് മുസ്ലിമിന്റെതാനെങ്കില്‍, മര്കിസ്ടുകാര്കെക്തിരെ ഒരു ബോംബു ഞാനും സൂക്ഷിചാലോ എന്ന് ചിന്തു പോവാം.
  RSS നു എതിരെ NDF ഉണ്ടാക്കിയത് ന്യായീകരികക്ന്‍ ചിലര്‍ ഇവടെ ശ്രമിക്കുനന്തു കണ്ടു. അനും ഇന്നും ലീഗ് പറയുന്നത് പ്രതിരോധിക്കാന്‍ വേണ്ടി മാത്രം ഒരു കൂട്ടര്‍ ഇവടെ സങ്ങടിക്കെണ്ടാതില്ല എന്ന് തന്നെയാണ്. എന്ന് കരുതി ഒരു സന്തിഗ്ധ ഗട്ടം വരുമ്പോള്‍, പ്രതിരോധിക്കരുത് എന്നാണോ.? ഇത്തരം ഗട്ടങ്ങളില്‍ സ്വാഭാവികമായ പ്രതിരോതം എന്നും ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് നാദാപുരം പ്രദേശങ്ങളില്‍. വാണിമേല്‍ സംഭവങ്ങളൊക്കെ അത്ര പെട്ടന്ങ്ങു മറക്കാന്‍ സാധിക്കുമോ. അന്നും NDF ഒന്നും ഇല്ലാതെ തന്നെ, സാഹചര്യം നിര്‍ബന്ധിച്ചത് കൊണ്ട് ഒരതിരോധിച്ചിട്ടുണ്ട്. അത് ഇന്നും ആവര്‍ത്തിക്കുന്നു എന്ന് മാത്രം.

  ReplyDelete
 26. ഈ നെല്ലിപ്പടി എന്നത് വല്ലാത്ത റബ്ബര്‍ പടിയാ, അത് ചിലര്‍ക്ക് ചാടികടക്കാം അങ്ങിനെ കടന്നാല്‍ അത് സമുദായ സ്നേഹം , അല്ലെങ്കില്‍ തീവ്ര വാദം

  ReplyDelete
 27. NADAPURATH BOMB KAYKARYAM CHEYYUNNATHINIDE 5 MUSLIM CHERUPPAKKAR DARUNAMAYI KOLLAPPETTATH CPM KAR AKHOSHIKKUNNATH MANASSILAKKAM. MUSLIM PREMAM RAYK RAMANAM URUVIDUKAYUM STHAPIKKAPPETTATH THANNE SAMUDAYA RAKSHAKKENN AVAKASHAPPEDUKAYUM CHEYYUNNA SDPI KKARN AHLADIKKUNNATH KANUMBOZHANN SANGADAM. KALAKKA VELLATHIL MEEN PIDIKKAN SHRAMIKKUNNA EKKOOTTER, PIRAVIYILE CHETTAYAYAVEN VEENN KAL POTTI MUDNDI NADAKKUNNAVNE PARIHASIKKUNNATHINN THULYAMAANN,ENNAL MATHETHARATHATHINDE PALKULLATHIL MUNGI KULLICHALUM, POPULAR FRONT ENNA PUTHIYA PERIL VESHAM MATTIYA NDF KARENDE THEEVRAVADATHINDE KARA MAAYILAA.ATH AAYIRAM LEAGUKAAR BOMB POTTI KOLLAPPETTALUM SHARI. NADAPURAM SAMBAVATHE NYAYEEKARIKUNNILLA PAKSHE ARUTHATHATH CHEYYAN AVARE PRERIPICHA SAHACHARYAM MARUVAYANAKKARAN CHUNDIKKANIKKUMPOL KANNUM KATHUM KARALUMULLA ORU MANUSHYENENNA NILAYIL SAHATHAPPIKKATHIRIKKAN KAZHIYUNNILA. EE SAMBAVATHOD KUDI ORU KARYM VYEKTHAMAAYI, SONTHAMAAYI BOMB FACTORIKAL NADATHUNNA CPM KARENUM , CHERUPPAKKARE AAYUDHA PARISHEELANAM NALKI VALARTHUNNA NDF KARENUM CHEYYUNNATH KAND BOMB KOND NADAKKAN, VERUM MUDRAVAKYAM VILICHUM RELIEF PRAVARTHANAM NADATHIYUM MATHRAM PARICHAYAMULLA YOUTH LEAGUKR POYAL ITHAYIRIKKUM DURAVASTHA.

  ReplyDelete
 28. ഇടിത്തീ പോലെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് .ചേലക്കാട് ബോംബു സ്ഫോടനത്തില്‍ അഞ്ചു ചെറുപ്പക്കാര്‍ മരണപ്പെട്ടിരിക്കുന്നു !
  പ്രിയപ്പെട്ട റഫീഖ് ,റിയാസ് ,ഷമീര്‍,ഷബീര്‍ ,ശബീല്‍ രക്ത സാക്ഷികളായ ദിവസം ഈ ഉള്ളവന്‍ നിങ്ങളുടെ
  നാട്ടുകാരും സുഹൃത്ത്‌ക്കളുമായ ഏതാനും ചെറുപ്പക്കാരുടെ റൂമില്‍ പോയിരുന്നു. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.ജീവിതത്തിന്റെ ഏതു
  പ്രതിസന്ധി ഘട്ടത്തിലും തളരാതെ ഒന്നിനെയും കൂസാതെ തന്റെടിയായി നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍പോലും പൊട്ടി പൊട്ടി കരയുകയാണ് .മറ്റുള്ളവരും
  കരഞ്ഞു കലങ്ങിയ കണ്ണ്കളുമായി നിങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടറിയ വാക്കുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുകകയാണ്.നിങ്ങള്‍ അഞ്ചു പേരും
  നാടിന്റെ പൊന്നോമന കളായിരുന്നുവത്രേ.ബോംബു നിര്‍മ്മാണവും
  അത്‌ മറ്റുള്ള വര്‍ക്കിടയില്‍ പ്രായോഗിക്കലുമായിരുന്നില്ല നിങ്ങളുടെ
  മഹത്വം !ആ പ്രദേശത്തുള്ള ഏതൊരാള്‍ക്കും രോഗമോ മറ്റു വല്ല ആപത്തുകളോ സംഭവിച്ചു എന്നറിഞ്ഞാല്‍ സ്വന്തം കുടുംബക്കാരേക്കാള്‍ മുന്നില്‍ ഓടിയെത്തുന്നത് നിങ്ങളില്‍ ഒരാളാ യിരിക്കുമാത്രേ !മരണ വീടുകളിലാണെങ്കിലും കല്യാണ വീടുകളി ലാണെങ്കിലും സഹായങ്ങളുമായി ഓടി നടക്കുന്നവരും നിങ്ങള്‍ തന്നെ !നിങ്ങളില്‍ ഒരാളെ കുറിച്ചും ഒരാള്‍ക്കും കുറ്റങ്ങള്‍ പറയാനില്ല, മറിച്ച് നിങ്ങളിലുണ്ടായിരുന്നത്
  നന്മകള്‍ മാത്രവും .എന്നിട്ടും ഇത്തരം ഒരു സാഹസത്തിനു പ്രേരിപ്പിച്ച ഘടകം കമ്മ്യൂണിസ്റ്റ് കാപാലികരില്‍ നിന്നും നിരന്തരമായി ഏല്‍ക്കേണ്ടി വന്ന ആക്രമണങ്ങള്‍ മാത്രമാണ്.
  പ്രിയപ്പെട്ട ഷമീര്‍... നീ വൈവാഹികജീവിത ത്തിലേക്ക്
  പ്രവേശിച്ചിട്ട് കേവലം രണ്ട് ആഴ്ചകള്‍ പിന്നിടുന്നുവേ
  ഉണ്ടായിരുന്നുള്ളൂ .ദാംമ്പത്യജീവിതത്തിന്റെ മധു നുകര്‍ന്ന് തുടങ്ങി
  യിരുന്നോ ? എന്നിട്ടും ...നീ എന്തിനായിരുന്നു ...???
  പ്രിയപ്പെട്ട റഫീഖ്... നിന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നു
  മാസം !മാത്രമോ നിന്റെ പ്രിയതമ രണ്ടു മാസം ഗര്‍ഭിണിയും !
  പ്രിയപ്പെട്ട റിയാസ് നീയും ഒരു പ്രവാസി ആയിരുന്നു ,ഏന്തേ
  തിരിച്ചു പോകേണ്ടതിനെ കുറിച്ചൊന്നും നീ ചിന്തിച്ചിരുന്നില്ലേ ?
  കൊച്ചനിയന്മാരായ ഷബീര്‍,ശബീല്‍ ,നിങ്ങളില്‍ ഒരാള്‍
  വിദ്യാര്ഥിയും മറ്റൊരാള്‍ സ്റ്റിക്കര്‍ വര്‍ക്കുകള്‍
  നടത്തുന്ന ഉത്സാഹിയായ കൌമാരക്കാരനും
  ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നുംഇടപെടാനുള്ള
  പ്രായമായിട്ടില്ല എന്നോന്നും നിങ്ങള്‍ ചിന്തി ച്ചിരുന്നില്ലേ?
  നിങള്‍ക്കിനിയും ഒരു പാട് കാലം കളിച്ചു നടക്കാമായിരുന്നില്ലേ ?
  നിങ്ങളുടെ ജീവിതമാകുന്ന പൂവ് വിരിഞ്ഞു തീര്‍ന്നിട്ടില്ല
  എന്നിട്ടും... നിങ്ങളെന്തിനു ഇത്തരം ഒരു കടും കൈക്ക് മുതിര്‍ന്നു ?
  നിങ്ങളുടെ കരങ്ങളിലുള്ളത് പൂമാല അല്ലെന്നും ഒന്ന് ശ്രദ്ധ പാളിയാല്‍ തങ്ങള്‍ കത്തി ചാമ്പലായിപ്പോകുമെന്നതും നിങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലേ ?
  (ബാക്കി അടുത്ത കമ്മന്റില്‍)

  ReplyDelete
 29. ഏന്റെ പ്രിയപ്പെട്ട രക്ത സാക്ഷി സഹോദരങ്ങളേ ഇനിയുള്ള വരികള്‍ ഞാന്‍
  നിങ്ങളോട് മാപ്പ് ചോദിക്കാനുള്ള അവസരങ്ങളായി വിനിയോഗിക്കട്ടെ .ജന്മം കൊണ്ട് എന്റെ നാട്ടുകാരായിപ്പോയ ചില "മോഡേണ്‍ ഇസ്ലാമി സ്റ്റുകള്‍"
  വാക്കുകള്‍ കൊണ്ട് നിങ്ങളെയും അതിലുപരി ഏന്നെയും വല്ലാതെവേദനിപ്പിച്ചിട്ടുണ്ട് .നിങ്ങളുടെ മരണം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് സമുദായത്തിന്റെ മാനം കാക്കാന്‍ വേണ്ടി
  ആയിരുന്നെന്നും മനസ്സിലാക്കാനുള്ള വിവേകം ഈ ഞാഞ്ഞൂല്കള്‍ക്ക് ഇല്ലാതെ പോയെങ്കിലും അവശേഷിക്കുന്ന എന്നെ പോലുള്ള പതിനായിരക്കണക്കിന്
  ആളുകള്‍ക്ക് ഉത്തമ ബോധ്യമുണ്ട് .
  ജമാത്തെഇസ്ലാമിയെയും മാധ്യമത്തെയും
  പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല. ഇവര്‍ ഇന്ന് ലീഗിനെ കുറ്റപ്പെടുത്തുന്നത് ലീഗ് നേതൃത്വം തീവ്ര വാദത്തെയും ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് .നാദാപുരം പ്രദേശത്തെ മുസ്ലിം ലീഗിന്റെ
  സമുന്നത നേതാവും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരാലും
  അംഗീകരിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ സൂപ്പി
  നരിക്കാട്ടേരിയെയും എം പി സൂപ്പിയെയും സമാധാന
  പ്രവര്ത്തനങ്ങള്‍ക്കിടയില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചത്
  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് .നാദാപുരത്തെ
  മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള
  നേതാവാണ്‌ സൂപ്പി സാഹിബെന്നു ഏവരും സമ്മതിക്കുന്ന
  കാര്യമാണ് .ഇതിനു പ്രതികാരം ചെയ്യാന്‍ അദ്ദേഹം ഒന്ന്
  മൂളിയിരുന്നെങ്കില്‍ ജീവന്‍ ബലി കൊടുത്തും അതിനു
  തയ്യാറായി നൂറ് കണക്കിന് പ്രവര്ത്തകര്‍ അവിടെ
  ഉണ്ടായിരുന്നു .പക്ഷേ ...ആശുപത്രി കിടക്കയില്‍ വച്ച്
  തന്റെ അനുയായികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍
  ഇപ്രകാരമായിരുന്നു"എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍
  ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും,
  നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന
  മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
  വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം "
  ഈ വാക്കുകകളായിരുന്നു വലിയൊരു വിപത്തില്‍ നിന്നും
  നാടിനെ കാത്തത് .അതിനു ശേഷവും നാദാപുരത്തിന്റെ
  വിവിധ ഭാഗങ്ങളില്‍ മാര്‍ക്കിസ്റ്റ്കാരുടെ ആക്രമണത്തിനു
  ഇരയായവര്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല,
  മറിച്ച് മുസ്ലിം സഹോദരങ്ങളായിരുന്നു.എന്തേ ഇതൊന്നും
  മാധ്യമത്തിന് അറിയാത്ത കാര്യങ്ങളായിരുന്നുവോ ?
  അഞ്ചു ചെറുപ്പക്കാരുടെ മരണം നടക്കുന്നതിനു തലേ ദിവസം
  വ്യാപകമായി എത്ര മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെട്ടു ?
  ഈ മാര്‍ക്കിസ്റ്റ് കാപാലികതയെ നിങ്ങള്‍ എന്ത് കൊണ്ട്
  കണ്ടില്ലെന്നു നടിക്കുന്നു ?ഉത്തരം ലളിതം മാര്‍ക്കിസ്റ്റ് തകര്‍ച്ച
  നിങ്ങളുടെ ലക്ഷ്യമല്ല, നിങ്ങളുടെ ഒരേ ഒരു ലക്‌ഷ്യം ലീഗിന്റെ
  തകര്‍ച്ച മാത്രവും !അത്‌ കൊണ്ട് മാത്രമാണല്ലോ സമുദായത്തിന്റെ
  ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുള്ള പുറപ്പാടിനിടയില്‍
  രക്ത സാക്ഷികളായ ഈ ചെറുപ്പക്കാരെ തീവ്ര വാദികളായി
  ചിത്രീകരിച്ചതും, ഇതിനവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ
  വിഷയമാക്കാത്തതും.
  (ബാക്കി അടുത്ത കമ്മന്റില്‍)

  ReplyDelete
 30. പതിനാലോളം വീടുകള്‍ക്ക് നേരെ ബോംബേറു നടന്നതിന്റെയും,
  ഈ ഭീകര വാഴ്ചയില്‍ മനം നൊന്ത് ഒരു മുസ്ലിം സ്ത്രീ പറഞ്ഞ
  വാക്കുകളും, പ്രിയ സഹോദരന്‍ സയീത് വികാരം കലര്‍ന്ന
  വാക്കുകളിലൂടെ നാമുമായി പങ്ക് വച്ചതാണല്ലോ ?
  ഓ ,വാണിമേല്‍കാരെ... നിങ്ങളും മറന്നു പോയോ? പതിറ്റാണ്ടുകള്‍ക്ക്
  മുമ്പ് വാണിമേലും പരിസര പ്രദേശങ്ങളിലും മാര്‍ക്കിസ്റ്റ് കാപാലികള്‍
  സംഹാര താണ്ഡവമാടിയിരുന്നത് ?വാണിമേലിലെ വയോധികനായ
  വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയും ജാതിയെരിയിലെ പൊയില്‍
  യൂസുഫ് ഹാജിയും മുള്ളമ്പത്തെ ചാലില്‍ പക്രനെയുമൊക്കെ നിങ്ങള്‍
  ഓര്‍ക്കുന്നില്ലയോ ? അന്നത്തെ കലാപം കെട്ടടങ്ങിയ ശേഷം ഈ പ്രദേശം
  സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധി
  സംഘം വന്നിരുന്നു .പക്ഷേ ...അവര്‍ സന്ദര്‍ശിച്ചത് ഇതേ സംഭവത്തില്‍
  കൊല്ലപ്പെട്ട സഖാവ് കാപ്പുമ്മല്‍ ദിവാകരന്റെ വീടായിരുന്നു !!!
  മാത്രമോ? ആശ്വാസ ധനമായി വലിയൊരു തുകയും ദിവാകരന്റെ
  കുടുംബത്തിന് നല്‍കുകയുണ്ടായി !!!ഈ സംഘത്തിന്റെ നക്കാപിച്ചയുടെ
  ആവശ്യം വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയുടെ കുടുംബത്തിന്
  ഉണ്ടായിരുന്നില്ല .പക്ഷേ അവിടെ കയറി രണ്ടു ആശ്വാസ വാക്കുകള്‍
  പറയാനുള്ള സാമാന്യ മര്യാദ പോലും ഇവര്‍ കാണിച്ചിരുന്നില്ല.
  ഇതൊക്കെയും നിങ്ങള്‍ വിസ്മരിച്ചു പോയോ സഹോദരങ്ങളെ...?
  മുസ്ലിം ലീഗ് ഈ സഹോദരങ്ങളെ തള്ളിപ്പറഞ്ഞു എന്ന
  പരിഭവത്തിനു പലരും മറുപടി പറഞ്ഞു കഴിഞ്ഞു .
  പ്രിയ സഹോദരാ നാദാപുരത്തെ ലീഗ് മാര്‍ക്കിസ്റ്റ് സംഘര്‍ഷം
  പേരില്‍ മാത്രമാണ് .താങ്കള്‍ മാവിലായിക്കാരനൊന്നുമല്ലല്ലോ?
  മാര്‍ക്കിസ്റ്റ് കാരുടെ ആക്രമണത്തിനും കൊലക്കത്തിക്കും ഇരയാകാനുള്ള
  യോഗ്യത ലീഗ് പ്രവര്‍ത്തകരായിരിക്കണം എന്നതല്ല മറിച്ച്‌ ഒരു
  മാപ്പിളയായി ജനിച്ചാല്‍ മാത്രം മതിയാകും !
  ഈ അടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്
  രഹസ്യമായും പരസ്യമായും മാര്‍ക്കിസ്റ്റു പാര്‍ട്ടിയോട്
  സഹകരിക്കുന്ന എ പി വിഭാഗത്തിലെ പണ്ഡിതന്‍ നയിച്ചിരുന്ന
  ഹജ്ജു സംഘത്തെ ഒരു പ്രകോപനവുമില്ലാതെ ഇവര്‍ തങ്ങളുടെ
  സഹയാത്രികാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ മാര്‍ക്കിസ്റ്റുകാര്‍
  കടവത്തുരിനടുത്തു വച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് .
  കേരളത്തില്‍ ഒരിടത്തും ലീഗ് ആക്രമണം നടത്താറില്ല .നാദാപുരത്തെ
  മുസ്ലിം സഹോദരങ്ങള്‍ക്കെതിരില്‍ മാര്‍ക്കിസ്റ്റ് കിരാത വാഴ്ച പാര്‍ട്ടി വളര്‍ത്താന്‍
  നിങ്ങളും
  ഓര്‍ക്കുന്നുണ്ടാകും പഴയ വാണിമേല്‍ സംഘര്ഷത്തില്‍
  മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിന്ന് മാര്‍ക്കിസ്റ്റു കാര്‍ക്കെതിരില്‍ പോരാടിയത് .
  അന്ന് മാമ്പിലാക്കൂല്‍
  മുക്കില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഇതേ പോലെ രണ്ട്
  സഹോദരങ്ങള്‍ മരണപ്പെട്ടിരുന്നു,ബഷീറും മമ്മുവും .അവര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു .
  അന്നവരെ, അവര്‍ തങ്ങളുടെ പ്രവര്‍ത്തകന്മാരാണെന്നും പറഞ്ഞു
  കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റെടുത്തിരുന്നോ?അവര്‍ പ്രവര്‍ത്തിച്ചതും
  കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്താനായിരുന്നില്ല ,മറിച്ച്‌ ആത്മ രക്ഷയ്ക്ക് വേണ്ടിയായിരുന്നു .
  received in my inbox from a vanimel friend.

  ReplyDelete
 31. നദാപുരതുകാര്‍ ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാല്‍, നാം മനസ്സിരുത്തി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു... എന്ത് കൊണ്ട് നാം മുസ്ലിംകള്‍ (പലരും പറയുന്ന പോലെ) ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നു?? കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് അതിന്റെ പ്രസിഡന്റ്‌ ബഹു: പാണക്കാട് തങ്ങള്‍ ഒരു ഖുര്‍'ആന്‍ ആയത് ലീഗുകാരെ മുമ്പിലിരുത്തി ഓതിയത് ലീഗുകാര്‍ ശ്രധിചിരിക്കുമെന്നു കരുതുന്നു. كنتم خير أمة أخرجت للناس (ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഉത്തമ സമുദായമാണ് നിങ്ങള്‍). ജനങ്ങള്‍ക്ക്‌ മാതൃകയാകേണ്ട നമ്മുടെ (നാദാപുരം മുസ്ലിംകളുടെ) ഇന്നത്തെ അവസ്ഥ എന്താണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

  ആര്‍ഭാട കാറായ ഹമ്മര്‍ ഒരു ഹിന്ദു സഹോദരന്‍ ആദ്യമായി നാദാപുരം നിരത്തിലിരക്കിതിനു പകരമായി ഒരു മുസ്ലിം സഹോദരന്‍ എവിടെ നിന്നൊക്കെയോ കടം വാങ്ങി ഹമ്മര്‍ വാങ്ങിയപ്പോള്‍ സമുദായത്തിന്റെ ഇസ്സത് കാത്ത ആ സഹോദരന് അഭിനന്ദനങ്ങളും ആശംസകളും അടങ്ങിയ മൊബൈല്‍ മെസ്സജുകള്‍ പ്രചരിച്ച നാടാണ് നാദാപുരം... നാം ചിന്തിക്കേണ്ടിയിരിക്കുന്നു....!!! ഉത്തമ സമുദായമായ മുസ്ലിംകള്‍...!!!

  ഒരു നാടാപുരതുകാരന്‍

  ReplyDelete
 32. രണ്ട് സമുദായങ്ങള്‍ കാലങ്ങളായി രണ്ട് സമാന്തര രേഖകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്ത് കഴിഞ്ഞ് ഫറോക്കില്‍ പഠിക്കാന്‍ പോയപ്പോള്‍ പെരുന്നാള്‍ ആശംസകളര്‍പ്പിച്ചു കൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബോര്‍ഡുകള്‍ കണ്ട് ശരിക്കും അമ്പരന്നു പോയിരുന്നു. 'ഓല്യാളു'ടെ പാര്‍ട്ടി 'ഞാള്യാളു'ടെ പെരുന്നാളിന് ആശംസ നേരുക ഒരു നാദാപുരത്തുകാരന് ആശ്ചര്യകരം തന്നെയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈദാശംസാബോര്‍ഡും യൂത്ത് ലീഗിന്റെ ഓണാശംസാബോര്‍ഡും നിങ്ങള്‍ക്ക് നാദാപുരത്ത് കാണാന്‍ കഴിയില്ല. തലമുറ തലമുറ കൈമാറി വരുന്ന വംശീയമായ ഈ സങ്കുചിതത്വങ്ങളെ പൊട്ടിച്ചെറിയാതെ നാദാപുരത്ത് നമുക്ക് നല്ല നാളുകള്‍ പ്രതീക്ഷിക്കാന്‍ വയ്യ.
  ഏതാനും വര്‍ഷം മുമ്പ് തെരുവമ്പറമ്പ്, പാറക്കടവ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എഫ്.ഡി.സി.എയുടെ ആഭിമുഖ്യത്തില്‍ ജ.വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നാദാപുരത്ത് ഒരു സമാധാന ശ്രമം നടന്നിരുന്നു. അന്ന് തെരുവമ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ യശഃശരീരനായ കെ.മൊയ്തു മൗലവി വേദിയില്‍ വെച്ച്, മുലകുടി ബന്ധത്തില്‍ തനിക്ക് ഒരു തിയ്യസഹോദരിയുണ്ടെന്നും അവളിപ്പോഴും തന്റെ സഹോദരിയാണെന്നും പ്രഖ്യാപിച്ചു. നാദാപുരത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു ഇടിവെട്ട് പ്രഖ്യാപനം തന്നെയായിരുന്നു അത്. വേദിയിലുള്ള കൃഷ്ണയ്യര്‍ മൗലവിയോട് ചോദിച്ചു: 'അങ്ങ് ഈ പറഞ്ഞത് കാര്യം തന്നെയോ'? മൗലവി പറഞ്ഞു: 'അതേ'. എങ്കില്‍ ഞാനിത് കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞു കൊണ്ടിരിക്കും എന്ന് കൃഷ്ണയ്യര്‍ പ്രഖ്യാപിച്ചു. അകന്ന് പോയ ഹൃദയങ്ങളെ ഒരു മാറിടബന്ധം കൊണ്ട് കൂട്ടിയിണക്കാനുള്ള ശ്രമമായിരുന്നു മൊയ്തു മൗലവി അന്ന് നടത്തിയത്. പക്ഷേ, അത്തരം ശ്രമങ്ങള്‍ വ്യാപകമായോ ആസൂത്രിതമായോ ഇരുപക്ഷത്ത് നിന്നും ഉണ്ടായില്ല. ടി.ബിയില്‍ യോഗം കൂടി പിരിയുന്നതിന് പകരം രണ്ട് സമുദായങ്ങളെയും ചേര്‍ത്ത് നിര്‍ത്താന്‍ ആത്മീയവും സാംസ്‌കാരികവുമായ ഇത്തരം ശ്രമങ്ങളാണ് നാദാപുരത്ത് ഉണ്ടാവേണ്ടത്. മതപണ്ഡിതന്മാര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും ഇതില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും.

  ReplyDelete
 33. നദാപുരതുകാര്‍ ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാല്‍, നാം മനസ്സിരുത്തി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു... എന്ത് കൊണ്ട് നാം മുസ്ലിംകള്‍ (പലരും പറയുന്ന പോലെ) ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നു?? കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് അതിന്റെ പ്രസിഡന്റ്‌ ബഹു: പാണക്കാട് തങ്ങള്‍ ഒരു ഖുര്‍'ആന്‍ ആയത് ലീഗുകാരെ മുമ്പിലിരുത്തി ഓതിയത് ലീഗുകാര്‍ ശ്രധിചിരിക്കുമെന്നു കരുതുന്നു. كنتم خير أمة أخرجت للناس (ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഉത്തമ സമുദായമാണ് നിങ്ങള്‍). ജനങ്ങള്‍ക്ക്‌ മാതൃകയാകേണ്ട നമ്മുടെ (നാദാപുരം മുസ്ലിംകളുടെ) ഇന്നത്തെ അവസ്ഥ എന്താണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

  ആര്‍ഭാട കാറായ ഹമ്മര്‍ ഒരു ഹിന്ദു സഹോദരന്‍ ആദ്യമായി നാദാപുരം നിരത്തിലിരക്കിതിനു പകരമായി ഒരു മുസ്ലിം സഹോദരന്‍ എവിടെ നിന്നൊക്കെയോ കടം വാങ്ങി ഹമ്മര്‍ വാങ്ങിയപ്പോള്‍ സമുദായത്തിന്റെ ഇസ്സത് കാത്ത ആ സഹോദരന് അഭിനന്ദനങ്ങളും ആശംസകളും അടങ്ങിയ മൊബൈല്‍ മെസ്സജുകള്‍ പ്രചരിച്ച നാടാണ് നാദാപുരം... നാം ചിന്തിക്കേണ്ടിയിരിക്കുന്നു....!!! ഉത്തമ സമുദായമായ മുസ്ലിംകള്‍...!!!

  ഒരു നാടാപുരതുകാരന്‍

  ReplyDelete
 34. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പക്ഷെ ഇതിനെ ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകമെന്ന പോലെ പല മാധ്യമങ്ങളും ആഘോഷിക്കുകുകയാണ് - ലീഗിനെ അടിക്കാന്‍ വടിയും തേടി നടക്കുന്നവര്‍. ബോംബ്‌ ഉണ്ടാക്കുമ്പോള്‍ പൊട്ടലും മരിക്കലും പരിക്ക് എല്കുന്നതുലെല്ലാം കേരളത്തിലെ ആദ്യ സംഭവമല്ല. എല്ലാ മുഖ്യ രാഷ്ട്രീയ പാര്‍ടികളും (CPM, rss/BJP, കോണ്‍ഗ്രസ്‌, NDF എന്നിങ്ങനെ എല്ലാരും) ഇതില്‍ പെട്ടിടുണ്ട് പല കാലങ്ങളില്‍, പല ഇടങ്ങളില്‍. അതിനെല്ലാം ഏറെയും പ്രാദേശികമായ പല ഘടഗങ്ങലുമാണ് പ്രേരണയും നിമിത്തവും. കേരളത്തിലെ പ്രതേക രാഷ്ട്രീയ ചുറ്റുപാടുകളും ചില ഗുണ്ടാ രാഷ്ട്രീയങ്ങളുടെ ആതിപത്യ സ്വഭാവവുമോക്കെയാണ് ഇത്തരം സംഗര്‍ഷങ്ങളുടെ കാരണങ്ങള്‍. നാദാപുരം മേഖലയില്‍ മാത്രമല്ല - കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും CPM വല്ലാതെ വര്‍ഗീയവല്കരിച്ചു RSS നെ വെല്ലുന്ന കളികള്‍ കളിക്കാറുണ്ട്. അവിടങ്ങളില്‍ ക്ഷമയുടെ എല്ലാ പരിധിയും കഴിയുമ്പോള്‍ പ്രതിരോദിക്കാന്‍ എതിര്‍ പക്ഷം നിര്‍ബന്ധിതരാകാറുണ്ട്. മാധ്യമത്തില്‍ ലീഗ് വിരോധം വിളംബാന്‍ പ്രതീകം രങ്ങതിരകാരുള്ള സി. ദാവൂദ് തന്നെ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. 1987 കാലം - അദ്ദേഹം സ്കൂള്‍ പോകാന്‍ കഴിയായ്തിരുന്ന രാഷ്ട്രീയ sangattanangalude പശ്ചാതലങ്ങല്‍. അപ്പോള്‍ എന്താ കാര്യം. ഇത് പുതിയ സംഭവം അല്ല. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആഗോള ഭീഗര വാദ sambhava parambharakalum എല്ലാം ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ അവിടങ്ങളില്‍ ഈ രാഷ്ട്രീയ കുടിപ്പകകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. കൊള്ളലും കൊടുക്കലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തെ ചിലര്‍ ആഗോള തീവ്ര വാദവും ലീഗ് നിലപാടുകലുമൊക്കെ ആയി കൂട്ടിക്കുഴച്ചു വേറെ എന്തൊക്കെയോ താല്‍പര്യങ്ങളുടെ പേരില്‍ രംഗത്ത് വന്നിരിക്കയാണ്. ഈ ചെറുപ്പകാര്‍ വെറുതെ പോയിട്ട് ആരെയെങ്ങിലും ബോംബിട്ടു കൊല്ലാന്‍ ഉധേഷിച്ച്വര്‍ അല്ല എന്നാണു എന്റെ വിശ്വാസം. അവിടെ പ്രത്ക സാഹചര്യത്തില്‍ തലേ ദിവസങ്ങളില്‍ ഒട്ടേറെ വീടുകള്‍ക്ക് നേരെ ബോംബ്‌ ഏറു ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ അവരുടെ അപക്വമായ മനസ്സില്‍ തോന്നിയ ഒരു പ്രതിരോദ ചിന്താ ഗതി മാത്രമാകാം. അല്ലാതെ ചിലര്‍ പറയുന്ന പോലെ കലാപം ഇളക്കി വിടാനുള്ള ആസൂത്രിത ശ്രമമെന്നോകെ പറയുന്നവര്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ ആണെങ്ങില്‍ ആവര്‍ക്ക്‌ ലീഗിനെ അറിയാത്തത് അല്ല. മറിച്ച് ഈ സംഭവത്തില്‍ തനിക്കു എത്ര മുതലെദുകാമെന്നു ചിന്തിക്കുന്നവര്‍ മാത്രമാണ്. മുഖ്യ ധാര രാഷ്ട്രീയ കളത്തില്‍ ഇറങ്ങിയാല്‍ ജമ അതെ ഇസ്ലാമിക്കും ബോംബ്‌ കൊള്ളലും കൊടുക്കലുമൊക്കെ കാന്നെണ്ടി വരും.

  Ashraf

  ReplyDelete
 35. എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍
  ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും,
  നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന
  മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
  വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം എത്ര മഹനീയമായ മഹദ്‌ വജനം ,ഇത് കേരളത്തില്‍ ഒരു "ലീഗ് "കാരന്‍ അല്ലാതെ ഒരാള്‍ക്കും പറയാന്‍ പറ്റില്ല, കാശ്മീരില്‍ വെടിയേറ്റ്‌ മരിച്ച സഹോദരന്റെ ഉമ്മ പറഞ്ഞ വാക്ക് പോല്ലേ ??? എന്ന് കരുതി ലീഗുകാര്‍ എല്ലാവരും ചെയുന്ന ചെയ്തികള്‍ കണ്ടും ,കേട്ടും ഇരിക്കണം എന്നില്ല, പ്രതിരോധിക്കാന്‍ വേണ്ടി മാത്രം ഒരു സഘടന വേണ്ട എന്നെ ഒള്ളു ...? 1921 ന്നും - മറ്റു അഭിവാജ്യ സമയത്ത് നമ്മള്‍ തന്നെ നമ്മുക്ക് വേണ്ടത് ചെയ്യാന്‍ കഴിയും ..., അക്രമം കൊണ്ട് ലോകത് ഒരു മതത്തിന്നും മുന്നേറാന്‍ സാധിച്ചിട്ടില്ല , അവരെ അവരുടെ ആളുകള്‍ തന്നെ ഒറ്റ പെടുതിയിട്ടെ ഒള്ളു ......, നമ്മുക്ക് വേണ്ടത് സമാധാനം മാത്രമാണ് ...അതിനു നാം എല്ലാം ചെയുക്ക ...എന്നാല്‍ നമ്മുക്ക് ഉയര്‍ന്നു പോകാം ...,മാധ്യമം എന്ന പത്രവും ,സി -ദാവൂദ്‌ എന്ന ലീഗ് വിരോധിക്കും ഒരേ ലക്‌ഷ്യം മാത്രമേ ഒള്ളു ??? തകര്‍ക്കല്‍ ..., ഇല്ല നടക്കില്ല അത് തകര്‍ക്കാന്‍ കേരളത്തിലെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ സമതിക്കില്ല ...., കാലം കൂടുംതോറും മുരടിച്ച നേരിടുന്ന ഇസ്ലാമിക്കാര്‍ ഇതിലും കൂടുതല്‍ എഴുതും അവര്‍ക്ക് അറിയുന്ന ഒന്ന് മാത്രമേ ഒള്ളു ....അത് അവര്‍ ചെയുന്നു എന്ന് മാത്രം .....

  നമ്മുക്ക് നമ്മുടെ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ........, അവര്‍ ചെയ്ത അവിവേകം അവര്‍ക്ക് ഒരു വലിയ വില നെല്കേണ്ടി വന്നതില്‍ നമ്മുക്ക് അവര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കാം ..ഇത് മറ്റുള്ള എല്ലാവര്‍ക്കും ഒരു പാഠം മാകട്ടെ!!, നമ്മുടെ നേതാക്കള്‍ ഇതിന്റെ പേരില്‍ അനുഭവിക്കുന്ന പ്രശനം വലുതാണ്‌ ...തല്ലാനും വയ്യ ...കൊള്ളാനും...വയ്യ .....,

  ReplyDelete
 36. ,ningalundakkiya vidavukal thanneyanu ningalude sahodaranmarilninnum ningale akattiyathu,ningal panathinte athiprasaramkanikkubol undavunnathu sambathika asamathwam thanneyanu,sambathikavum samoohikavumaya uchaneechathwangal undakkunnathil avide newnapaksham kooduthal pankuvahichittundu...

  ReplyDelete
 37. SHAFEEQ aviyoor17 March 2011 at 03:22

  ALLAVARKUM PARAYAN AVAKASHAMUND AVARAVARUDE KAZHCHAPPADUKAL ..... ALLA OPINIONSUM KOOTI VAAYICHAAL CHILAR LEAGUE VIRODHIKALUM N.D.F KAARUM CPM KAARUMANU ANIK VYAKTHAMAYA PARTY AASHYAM UND
  KANNOORILE POLITITICS ORUPAD MAARIYITTUND.... NAMMAL EPPOLUM INGINEYANU PARASPARAM PARANJU KONDIRIKKUM ATHINE SUPPORT CHEYYUNNA VIVARAMUND ANNU PARAYUNNA (VIVARADHOSHIKALAYA)CHILARUM
  BOMB AVIDE POTTIYALUM ATHU NALLATHALLA AARU UNDAKIYALUM..... AVIDE AARU AADHYAM CHAITHU ANNATHINU PRASAKTHIYILLA CHEYYUNNAVARELLAM THETTUKAAR THANNE THETTINE PARTY MEETTING CHERNNU NYAYEEKARIKKUNNATH SHARIYANO? PRAVAJAKANE MOSHAMAYI CHITHREEKARICHA ORALE KAI VETTIYAL PORA KOLLANAM BUT NAMMUDE NAATTIL KODATHI UND POLICE UND AVAR CHEYYANAM ALLATHE 10 PER CHERNNU ORALE VETTUNNATH SHARIYANO ANNU NINGALUM CHINTHIKKAANM CHILAR PRATHIKARIKKUKA SELECTED AAYI MAATHRAME CHEYYOO CPM BOMB POTTIYAAL MINDILLA CHILAR THIRICHUM, EVIDEYUM CHILARE KAANAM, ATHU SHARIYALLA...... NADHAPURATHE POLITICSUM .... ATHINE VAKREEKARICHU KAANIKUNNA STYLUM MAARANAM ANNALE KANNOOR NANNAVU ALLE?

  ReplyDelete
 38. മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ മമ്മുട്ടിയും സുരേഷ്ഗോപിയും പറയുന്ന ദയലോക് ഇപ്പോള്‍ കേള്‍കാത്തത് കൊണ്ട് ചോദിച്ചു എന്നെ ഒള്ളു. അല്ലാതെ നതാപുരത്തിന്റെ അവസ്ഥ അറിയതെയെല്ല. മുനീരിനും സാജികും മുമ്പ് മൂകുകയര്‍ ഇടെണ്ടാവര്‍ അത് ചെയ്യാതെ അവരെ തുംബ്രി എടുത്തു ചാടാന്‍ വീട്ടാല്‍ ഇതുപോലെ സംഭാവികുമ്പോള്‍ ഇതു പോലെ ചിലപ്പോള്‍ പ്രേതികരിച്ചന്നിരിക്കും.

  ReplyDelete
 39. മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ മമ്മുട്ടിയും സുരേഷ്ഗോപിയും പറയുന്ന ദയലോക് ഇപ്പോള്‍ കേള്‍കാത്തത് കൊണ്ട് ചോദിച്ചു എന്നെ ഒള്ളു. അല്ലാതെ നതാപുരത്തിന്റെ അവസ്ഥ അറിയതെയെല്ല. മുനീരിനും സാജികും മുമ്പ് മൂകുകയര്‍ ഇടെണ്ടാവര്‍ അത് ചെയ്യാതെ അവരെ തുംബ്രി എടുത്തു ചാടാന്‍ വീട്ടാല്‍ ഇതുപോലെ സംഭാവികുമ്പോള്‍ ഇതു പോലെ ചിലപ്പോള്‍ പ്രേതികരിച്ചന്നിരിക്കും.

  ReplyDelete