Wednesday 15 August 2012

മറയില്ലാതെ / ഗള്‍ഫ് കുറിപ്പുകള്‍-6



ആനുകാലികങ്ങളില്‍ വായനക്കാരനെ ഇക്കിളിപ്പെടുത്താന്‍ കുത്തി നിറക്കുന്ന നീണ്ട ലേഖനങ്ങള്‍ക്ക് വിഷയമാണ് ബോംബെയിലെ ചുവന്ന തെരുവ്.കാമാട്ടിപ്പുരയെന്ന ഓമനപ്പേരില്‍ മലയാളികള്‍ വിളിക്കുന്ന റെഡ് സ്ട്രീറ്റിന്റെ മറ്റൊരു പതിപ്പ് ദുബായിലെ നായിഫ് റോഡില്‍ കണ്ടുനില്‍ക്കാം.ജനത്തിരക്കേറുന്ന വെള്ളിയാഴ്ച നായിഫ് റോഡിലെ ഫുട്ട്പാത്തിലൂടെ നടക്കുമ്പോള്‍ ചുമര് ചാരി നില്‍ക്കുന്നവര്‍ നിങ്ങളെ കൂര്‍പ്പിച്ചു നോക്കുന്നുണ്ടാവും,ആംഗ്യ ഭാഷയില്‍ അവര്‍ നിങ്ങളോട് അന്വേഷിക്കും.ആവശ്യക്കാരാണോ ?.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ മുന്നില്‍ ഫുട്ട്പാത്തില്‍ രാത്രി സമയങ്ങളില്‍ വേശ്യകളെ വഴി തടഞ്ഞിട്ടു നടക്കാന്‍ കഴിയുന്നില്ലെന്ന് നാം പരിഭവിക്കാറുണ്ട്. ഇവിടെ ഏജന്റുമാരെയാണ് വഴി തടയുന്നത്.

അഭിസാരികകളെ ചുറ്റുവട്ടത്തൊന്നും കാണുന്നില്ല. എജന്റുമാരാന് എല്ലാം ചെയ്യുന്നത്.മാദക സൗന്ദര്യവുമായി  നിങ്ങളെ കാത്തു നില്‍ക്കുന്നത് റഷ്യയിലെയും ഫിലിപ്പീന്‍സിലെയും യുവതികളാണെങ്കില്‍ കൂട്ടിക്കൊടുപ്പുകാരില്‍ സിംഹ ഭാഗവും ബംഗാളികളും,മലയാളികളുമാണ്. അവരില്‍ വലിയൊരു ഭാഗവും മുസ്ലിംകളാണ് എന്ന് പറയുമ്പോള്‍ മുഖം ചുളിക്കണ്ട.
വെള്ളിയാഴ്ച ദുബായ് നഗരം പരിചയപ്പെടുത്തുമ്പോള്‍ നൗഷാദ് വിശദീകരിച്ചു.ഇത് ഇവിടെ അറിയപ്പെടുന്ന വേശ്യാലയം. "അങ്ങോട്ട്‌ നോക്കുമ്പോള്‍ സൂക്ഷിക്കണം". വാസ്തവം, എന്‍ട്രന്‍സ് ഡോറിന്റെ പുറം ചാരി നില്‍ക്കുന്നത് അര്‍ദ്ധനഗ്നകളായ വേശ്യകള്‍.

ഞങ്ങളുടെ മുന്നിലൂടെ തലപ്പാവ് ധരിച്ച മദ്ധ്യവയസ്കനായ ഒരറബി മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുമായി അശേഷം ജാള്യത ഇല്ലാതെ അകത്തേക്ക് പോവുന്നു.അറബിയെ കണ്ട സംശയത്തില്‍ നൗഷാദിനെ ഞാനൊന്ന് കൂടി നോക്കി.അവന്‍ ഉറപ്പിക്കുന്നു വേശ്യാലയം തന്നെ.ഈ കൂത്താട്ടത്തിന് വിശുദ്ധമായ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് എന്തിനാണെന്ന ചിന്ത മനസ്സിനെ അലോസരപ്പെടുത്തുന്നു.

1 comment:

  1. ജിനീഷ്16 August 2012 at 12:05

    ഇന്നത്തെ സമുഹത്തിന്റെ പച്ചയായ മുഖം നമ്മുക്ക് അങ്ങയുടെ കുറിപ്പുകളില്‍ കാണാം ..... കാമം മനുഷനെ മ്രെഖം ആക്കും എന്ന്‍ കേട്ടിടുണ്ട് പഷേ ഇന്ന്‍ നമുക്ക് അത് കാണാനും കഴിയുന്നു. ചിന്താശക്തി നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന സമുഹത്തില്‍ വന്നുചെരപ്പെട്ട മാറ്റം എന്നതിലുപരി ആരെയും കുറ്റപെടുത്താന്‍ ഞാന്‍ ഉദേഷിക്കുനില്ല......

    ReplyDelete