അബുദാബി അതി മനോഹരിയാണ്.അമ്പിളി മാമനെ മുത്തമിടുന്ന കോണ്‍ക്രീറ്റ് സൌധങ്ങള്‍ കൊണ്ട് ഇവള്‍ നാണം മറച്ചിരിക്കുന്നു.രാത്രിയുടെ ആദ്യ പാതിയില്‍ തന്നെ ആകാശത്ത് നക്ഷത്രങ്ങള്‍ വിരിയും.ഒപ്പം ചില്ല് കൊട്ടാരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചപ്രസരണവും. "വെളിച്ചത്തിനെന്തു വെളിച്ചം" എന്ന ബഷീറിന്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു.ചില്ല് ചുവരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ലിഫ്റ്റ് ആകാശത്ത് കൊള്ളിയാന്‍ മിന്നുന്നത് പോലെ അനുഭവപ്പെടും.വീതിയേറിയ റോഡിനിരുവശവും പകല്‍ വെളിച്ചത്തെ നാണിപ്പിക്കുന്ന നിയോണ്‍ ലാമ്പിന്റെ പ്രകാശം,പ്രകാശത്തിനു മേല്‍ പ്രകാശം.
കിലോമീറ്റരുകളോളം നീണ്ടു കിടക്കുന്ന കോര്‍ണിഷ് അബുദാബിക്ക് തിലകക്കുറിയായി മാറിയിരിക്കുന്നു.വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പെപ്സി ബോട്ടിലില്‍ ബ്രാണ്ടിയുമായി വന്നു മരച്ചുവടുകളില്‍ ചിതറി ഇരിക്കുന്ന യുറോപ്യരെ ധാരാളമായി കോര്‍ണീഷില്‍ കാണാം. ഖലീഫ സ്ട്രീറ്റിലും, ഇലക്ട്രയിലും, ഹംദാന്‍ സ്ട്രീറ്റിലും ഇരുപത് നിലയില്‍ കുറഞ്ഞ ബില്‍ഡിങ്ങുകള്‍ അപൂര്‍വമായി മാത്രം,ഈ നഗരത്തിന്റെ ആകര്‍ഷണീയത മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളി ലും വിസ്താരമുള്ള റോഡുകളിലും മാത്രമായി പര്മിതപ്പെടുന്നു എന്ന് മാത്രം.
തിരക്കേറിയ ഒരു ടൌണ്‍ കാണാന്‍ ഏറെ കൊതിച്ചു. ആളുകളെക്കാള്‍ കൂടുതല്‍ കാറുകളെ കാണുന്ന അബുദാബിയെ ഒരു സ്ലീപിംഗ് ടൌണ്‍ എന്ന് വിളിക്കാം.
No comments:
Post a Comment