പതിവില്‍ കവിഞ്ഞ ഉന്മേശത്തോടെയാണ് ഇന്നെഴുനേറ്റത്. ഞാനൊരു അക്കൌണ്ടന്റായി ജോലി ചെയ്യാന്‍ പോകുന്നു എന്ന ചിന്ത മനസ്സില്‍ തുടികൊട്ടുന്നു.അധികമാര്‍ക്കും
കിട്ടാത്ത സൗഭാഗ്യമാണ് പെട്ടെന്ന് തന്നെ ഒരു ജോലി.വന്ന ദിവസം തന്നെ എനിക്ക് ജോലി കിട്ടിയിരിക്കുന്നു.ഫ്യൂച്ചര്‍ ഗള്‍ഫ് ഡവലപ്മെന്‍റ് പ്രൊജക്റ്റ് എന്ന കമ്പനിയില്‍ .പത്തു മണിയോടെ പുതിയ ഓഫീസിലെത്തി മാനേജറെ കണ്ട് പരിജയപ്പെട്ടു. ഒമാനിയാണയാള്‍, അലി റാഷിദി. എനിക്കെന്റെ റൂം കാണിച്ചു തന്നു. രണ്ടു ഷെല്‍ഫുകള്‍ നിറയെ ഫയലുകള്‍, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, സ്കാനര്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെയുള്ള റൂം. അല്പം കഴിഞ്ഞപ്പോള്‍ സെക്രടറി വന്നു. മൊറോക്കോകാരിയായ അസ്മ. ഓഫീസ് ബോയിയായി പാക്കിസ്ഥാനിയായ ജംഷീര്‍.എനിക്ക് ഹിന്ദി അറിയാമെന്നായിരുന്നു അവന്റെ ധാരണ. അലി റാഷിദും,അസ്മയും,ജംഷീറും പലതും ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറയുകയും ചെയ്തു.ഒരു കാര്യമുണ്ടെന്നു മാത്രം അവരെന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാനെന്തു പറയുന്നുവെന്ന് അവര്‍ക്കും തിരിയുന്നില്ല.
നിങ്ങളുടെ നാവുകള്‍ക്ക് സീല്‍ വെക്കപ്പെടും, കൈകാലുകള്‍ സംസാരിക്കും എന്ന വിശുദ്ധ വാക്യം ഇടക്കിടക്ക് മനസ്സില്‍ തെളിയും. മഹ്ഷരയെ കുറിച്ചുള്ള വിവരണമാണതെങ്കിലും ഈ ഓഫീസില്‍ എന്റെ നാവിനു സീല്‍ വെക്കപ്പെടുമോ ? എനിക്കറിയാവുന്ന ഇംഗ്ലീഷും മലയാളവും അവര്‍ക്കറിയില്ല. അവരുടെ അറബിയും ഉര്‍ദുവും എനിക്കറിയില്ല. പിന്നെ ആങ്ങ്യ ഭാഷ തന്നെ ശരണം.
മാനേജര്‍ അലി റാഷിദി വലിയ നാട്യക്കാരനാണ്.ഇംഗ്ലീഷ് അറിയാവുന്നത് പോലെയാണ് അവന്‍ പെരുമാറുക. എന്ത് പറഞ്ഞാലും അവന്‍ തിരിച്ചു പറയും ഓ.കെ എന്ന്. ചിരിച്ചു കൊണ്ടെന്തെങ്കിലും പറഞ്ഞാല്‍ അവന്‍ താങ്ക്യു എന്ന് പറയും. പാവം.സാധാരണ ഒരു കഥ പറയാറുണ്ട് ഇംഗ്ലീഷ് അക്ഷരം പോലും അറിയാത്തവര്‍ ഇംഗ്ലീഷ് പറഞ്ഞ കഥ.നഷ്ടപ്പെട്ട സാധനം തിരയുന്ന പോലീസുകാരന്‍ "എടാ നിനക്ക് കിട്ടിയോ?" എന്ന് ചോദിച്ചപ്പോള്‍ Yes. എന്നാലതിങ്ങു താ, No. .ദേഷ്യം പിടിച്ച പോലീസുകാരന്‍ രണ്ടടി മുഖത്ത് കൊടുത്തപ്പോള്‍ കക്ഷി പറഞ്ഞത് Thank You എന്നായിരുന്നു. എന്നാലും ഞാന്‍ പോലീസുകാരനോട് ഇംഗ്ലീഷ് പറഞ്ഞല്ലോ എന്നാ സന്തോഷത്തോടെ അയാള്‍ നടന്നു.
അസ്മ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മുസ്ലിം ലോകത്തിന്റെ പ്രധിനിതിയാണ്. അര്‍ദ്ധ നഗ്നമായ വസ്ത്ര ധാരണം.മുസ്ലിമാണെന്ന് തിരിച്ചറിയാന്‍ അവളുടെ പേര് മാത്രമേ നമ്മെ സഹായിക്കു.മാര്‍ക്കറ്റില്‍ കിട്ടുന്ന സര്‍വ കോസ്മറ്റിക്സുകളും അവള്‍ വാങ്ങി ഉപയോഗിക്കും.മാന്യമായി വസ്ത്രം ധരിച്ചു കൂടെ എന്ന ചോദ്യത്തിന് അവള്‍ക്ക് കൃത്യമായ ഒരുത്തരമുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷം ഹിജാബ് ധരിക്കും.പക്ഷെ അവളുടെ മനസ്സിലുമുണ്ട് ഇസ്ലാമിക് സ്പിരിറ്റ്. ഓഫീസില്‍ ഇടക്ക് വരുന്ന സിക്കുകാരനെ അവള്‍ ഇസ്ലാമിലേക്ക് ക്ഷണിക്കും."ഞാന്‍ കള്ളു കുടിക്കുന്നോം ശീട്ട് കളിക്കുന്നോം നിങ്ങള്‍ നോക്കണ്ട.പള്ളിയുടെ ഓടൊന്നു പോലിയണം എന്റെ ഈമാന്റെ ശക്തി തിരിയാന്‍" എന്ന വാക്ക് ഓര്‍ത്തു പോകുന്നു.ഞങ്ങളൊരു കരാറിലെത്തിയിട്ടുണ്ട്. ജംഷീറും അസ്മയും എന്നെ അറബി പഠിപ്പിക്കും.ഞാനവരെ ഇംഗ്ലീഷും.
"ഞങ്ങളൊരു കരാറിലെത്തിയിട്ടുണ്ട്. ജമ്ശീരും അസ്മയും എന്നെ അറബി പഠിപ്പിക്കും.ഞാനവരെ ഇംഗ്ലീഷും."
ReplyDeleteഇങ്ങ്ലീഷ് പഠിപ്പിക്കുമെന്ന പറച്ചില്‍ ഒക്കെ കേട്ടാല്‍ കരുതും വന്നത് ശരഫുവല്ല , കടത്തനാട്ടു നാരായണന്‍ മാഷാ എന്ന്
രാപാടി അവരെ പഠിപ്പിക്കാന്‍ ഇംഗ്ലീഷ് അറിയണ്ട.പഠിപ്പിക്കുന്നത് അറിഞ്ഞാല്‍ മതി.
ReplyDeleteഹായ്
ReplyDeleteപ്രിയ കുട്ടുകാരന്‍ ഇവിടെ കുറിച്ച വരികള്‍ എന്നെ അഞ്ച് വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി ......ഓരോ പ്രവാസിയും അനുഭവിച്ചതും , മനസിലാക്കിയതും ഇവിടെ രേഖ പെടുതപെട്ടിടുണ്ട് കുടാതെ നമ്മുടെ സമുഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന വെതിയനത്തെ കുടി അങ്ങേ ഇവിടെ പ്രെതിഭാതിച്ചതായി കണ്ടു .......നന്ദി.
ReplyDelete